University College of Engineering has been awarded for most successful waste disposal among the institutions under the muttom grama panchayat
Posted On :
01/02/2024
പഞ്ചായത്തിന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിൽ വെച്ച് ഏറ്റവും വിജയകരമായി മാലിന്യ നിർമ്മാർജനം നടത്തിയതിനാണ് അംഗീകാരം. ഇന്ന് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന വികസന സെമിനാറിൽ പഞ്ചായത്ത് അംഗങ്ങൾ, കൃഷിവകുപ്പ് ഓഫീസർ എന്നിവർ അടങ്ങുന്ന മുട്ടം പഞ്ചായത്തിലെ പൗരാവലിയുടെ സാന്നിദ്ധ്യത്തിൽ, പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, എന്നിവർ ചേർന്നാണ് മെമെന്റോ നൽകിയത്. കോളേജിലെ ശുചീകരണ സമിതിയും കോളേജ് യൂണിയൻ ഭാരവാഹികളും പ്രിൻസിപ്പലും ചേർന്ന് മെമെന്റോ ഏറ്റുവാങ്ങി.
ബയോഗ്യാസ് പ്ലാന്റ് അടങ്ങുന്ന കോളേജിലെ ജൈവമാലിന്യ സംസ്കരണം, വേർതിരിച്ച പ്ലാസ്റ്റിക് ഹരിത കർമ്മ സേനക്ക് നൽകുന്നത്, E-Waste, കടലാസ്, മറ്റു മാലിന്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നത് എന്നിവ വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചത്.